കുവൈത്തിൽ തൊഴിൽ പെർമിറ്റിനുള്ള ഫീസ്നിരക്ക് പരിഷ്‌ക്കരിക്കുന്നു

Update: 2021-11-05 16:38 GMT
Advertising

കുവൈത്തിൽ തൊഴിൽ പെർമിറ്റിനുള്ള ഫീസ് നിരക്ക് പരിഷ്‌ക്കരിക്കുന്നു. മാൻ പവർ അതോറിറ്റിക്ക് കീഴിൽ പ്രത്യേക കമ്മിറ്റി ഇത് സംബന്ധിച്ച് പഠനം നടത്തും. തൊഴിൽ പെർമിറ്റ് ഫീസ് അഞ്ചിരട്ടി വരെ വർധിപ്പിക്കാനാണ് നീക്കം.

വാണിജ്യ മന്ത്രി ഡോ. അബ്ദുല്ല അൽ സൽമാന്റെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് പ്രത്യേക യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ നിർദേശപ്രകാരമാണ് വിശദമായ പഠനത്തിന് സമിതിയെ നിശ്ചയിക്കാൻ തീരുമാനിച്ചത്. എല്ലാ വിഭാഗം തൊഴിൽ പെർമിറ്റുകൾക്കും അഞ്ചിരട്ടി വരെ നിരക്ക് വർധിപ്പിക്കാനാണ് ആലോചന.

വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ ആധിക്യവും തടയാൻ വർക്ക് പെർമിറ്റ് സംവിധാനം പൊളിച്ചെഴുതുന്നത് സംബന്ധിച്ചും പഠനം നടത്തും. 2022 അവസാന പാദത്തിലാണ് നിർദേശം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഓരോ തൊഴിൽ മേഖലയിലും സ്വദേശികൾക്കും വിദേശികൾക്കും അനുപാതം നിശ്ചയിക്കാനും സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം വർധിപ്പിക്കാനും നീക്കമുണ്ട്. അഞ്ച് ശതമാനത്തിൽ ആരംഭിച്ചു ക്രമേണ 20 ശതമാനം വരെ അനുപാതം വർധിപ്പിക്കാനാണ് പദ്ധതി 

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News