കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചു; ജനുവരി 31 വരെ അവധി നൽകില്ല

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയും ഒമിക്രോൺ വകഭേദം ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി

Update: 2021-12-23 10:42 GMT
Advertising

കുവൈത്ത് ആരോഗ്യമന്ത്രാലയം മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചു. ഡിസംബർ 26 മുതൽ ജനുവരി 31 വരെ കാലയളവിൽ ആർക്കും അവധി നൽകേണ്ടെന്നാണ് തീരുമാനം. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുകയും ഒമിക്രോൺ വകഭേദം ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ആണ് പ്രത്യേക വിജ്ഞാപനത്തിലൂടെ മന്ത്രാലയത്തിലെ മുഴുവൻ ജീവനക്കാരുടെയും വാർഷികാവധി മരവിപ്പിച്ചത് . ഡിസംബർ 26 മുതൽ ജനുവരി 31 വരെ കാലയളവിൽ ആർക്കും അവധി നൽകേണ്ടെന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് വിജ്ഞാപനം വന്നത് . രാജ്യത്ത് വീണ്ടും ഒമിക്രോൺ വകഭേദം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുകയും കോവിഡ് കേസുകൾ പശ്ചാത്തലത്തിലാണ് നടപടി .

കഴിഞ്ഞ ദിവസം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ 12 കുവൈത്ത് പൗരന്മാരിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയിരുന്നു . ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഒമിക്രോൺ കേസുകൾ 13 ആയി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന കോവിഡ് സ്ഥിരീകരണനിരക്കും കൂടിയിട്ടുണ്ട് . ബുധനാഴ്ച 143 പേർക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത് . രോഗികൾ ഇല്ലാത്തതിനാൽ അടച്ചു പൂട്ടിയ തീവ്ര പരിചരണ യൂണിറ്റുകളിൽ ചിലത് വീണ്ടും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് . നിലവിൽ 18 പേർ കോവിഡ് വാർഡിലും ആറുപേർ ഐസിയുവിലും ചികിത്സയിലാണ്. പുതിയ സാഹചര്യത്തിൽ വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്നു ആരോഗ്യമന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട് .

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News