ഈ നാട് ഇങ്ങനെയാണ് ഇവിടെ പ്രായം, മതം, വര്‍ണം ഒന്നുമൊരു വിഷയമല്ല; തൊഴിലിടങ്ങളിലെ വിവേചനം തടയാൻ കർശന നടപടിയുമായി കുവൈത്ത്

സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും മുഴുവൻ തൊഴിലാളികൾക്കും നിയമം ബാധകമാണെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ തൊഴിൽചട്ടം അനുശാസിക്കുന്ന കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Update: 2021-09-28 17:46 GMT
Editor : Nidhin | By : Web Desk

തൊഴിലിടങ്ങളിലെ വിവേചനം തടയാൻ കർശന നടപടിയുമായി കുവൈത്ത്. മാൻപവർ അതോറിറ്റിയാണ് സ്വകാര്യ തൊഴിൽ മേഖലയിൽ പ്രായം, ലിംഗം തുടങ്ങിയവയിലെ വിവേചനങ്ങൾ വിലക്കിക്കൊണ്ട് പ്രത്യേക വിജ്ഞാപനം ഇറക്കിയത് .

കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രിയും മാൻപവർ അതോറിറ്റി ബോർഡ് ചെയർമാനുമായ ഡോ. അബ്ദുല്ല അൽ സൽമാൻ ആണ് വിജ്ഞാപനത്തിൽ ഒപ്പു വെച്ചത്. പ്രായം, ലിംഗം , സാമൂഹ്യ സ്ഥിതി, ഗര്ഭാവസ്ഥ എന്നിവ മുൻനിർത്തി തൊഴിലാളികളെ വിവേചിച്ചു കാണുന്നത് വിലക്കിക്കൊണ്ടാണ് വിജ്ഞാപനം. സ്വകാര്യ മേഖലയിലെയും എണ്ണ മേഖലയിലെയും മുഴുവൻ തൊഴിലാളികൾക്കും നിയമം ബാധകമാണെന്നും നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ തൊഴിൽചട്ടം അനുശാസിക്കുന്ന കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അതിനിടെ കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ സ്വദേശി ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാൻ മാൻ പവർ അതോറിറ്റി പദ്ധതിയിടുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അറബിഭാഷ, ഇസ്ലാമികപഠനം, ഗണിതശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ പ്രാവീണ്യമുള്ള സ്വദേശികൾക്കായാണ് സ്വകാര്യ വിദ്യാഭ്യാസമേഖലയിൽ അവസരമൊരുക്കുന്നത്. ഇതിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News