വിസാ നിയമ ലംഘകർക്കെതിരെ ശക്തമായ നടപടിയുമായി കുവൈത്ത്

Update: 2022-09-19 11:11 GMT
Advertising

വർക്ക് പെർമിറ്റുമായി കുവൈത്തിൽ പ്രവേശിച്ച് വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത വിദേശി തൊഴിലാളികൾക്കെതിരെ നടപടിയുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇത്തരത്തിലുള്ള തൊഴിലാളികൾക്കെതിരെ തൊഴിലുടമക്ക് സഹേൽ ആപ്പ് വഴി പരാതി നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി.

സ്‌പോണ്‌സർ പരാതി നൽകിയ തൊഴിലാളിക്ക് പരാതി രജിസ്റ്റർ ചെയ്ത തീയതി മുതൽ രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ഭാഗം വിശദീകരിക്കുവാൻ അവസരം നൽകും. നിശ്ചിത സമയപരിധിക്കുള്ളിൽ വിശദീകരണം നൽകാത്ത തൊഴിലാളികളുടെ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുകയും ഒളിച്ചോടിയ തൊഴിലാളിയായി കണക്കിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും ബ്ലിക് അതോറിറ്റി അറിയിച്ചു.

കുവൈത്തിൽ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള കർശനമായ പരിശോധനയാണ് നടക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ സഹകരിച്ച് നടത്തുന്ന പരിശോധനയിൽ താമസ രേഖകൾ ഇല്ലാത്തവരും, ഒളിച്ചോട്ടക്കേസുകളിൽ ഉൾപ്പെട്ടവരും, ഇഖാമ കാലാവധി അവസാനിച്ചവരുമായ ആയിരക്കണക്കിന് വിദേശികളെയാണ് ഇതുവരെയായി പിടികൂടിയത്. രാജ്യത്തെ അനധികൃത താമസക്കാരെ മുഴുവൻ പിടികൂടി നാടുകടത്തുന്നത് വരെ പരിശോധന തുടരാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News