കോവിഡ്: കുവൈത്തില്‍ പ്രവേശനവിലക്ക് തുടരാന്‍ സാധ്യത

കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Update: 2021-06-13 18:05 GMT
Advertising

കുവൈത്തില്‍ കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശനവിലക്ക് തുടര്‍ന്നേക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരാന്‍ കൊറോണ സുപ്രീം കമ്മിറ്റി - മന്ത്രിസഭക്ക് ശിപാര്‍ശ സമര്‍പ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ 6130 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് . ആക്റ്റീവ് കേസുകളും തീവ്ര പരിചരണ വിഭാഗത്തിലുള്ള രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട് . ഈ സാഹചര്യത്തിലാണ് കൊറോണ അവലോകന സമിതി വിദേശികളുടെ പ്രവേശന വിലക്ക് നീട്ടാന്‍ ശിപാര്‍ശ നല്‍കിയത്. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് എത്തുന്നത് തടയുന്നതിനായി വിദേശികള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് തുടരണം എന്നാണ് സമിതിയുടെ നിലപാട് . നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ പ്രവേശനവിലക്കു നീട്ടുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതിനിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഇത് വരെ കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് വ്യാപനം കര്‍ശനമായി നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News