തെലുഗു കലാസമിതി അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി പ്രിവിലേജ് കാർഡ് കൈമാറി
കുവൈത്തിൽ തെലുഗു കലാസമിതി അംഗങ്ങൾക്കുള്ള മെട്രോ ഫാമിലി പ്രിവിലേജ് കാർഡ് മെട്രോ മെഡിക്കൽ ഗ്രൂപ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ഫൈസൽ ഹംസയും പ്രമുഖ കുവൈത്തി ഗായകൻ മുബാറക് അൽറാഷിദും ചേർന്ന് തെലുഗു കലാ സമിതി പ്രസിഡന്റ് സായി വെങ്കട്ട സുബ്ബറാവുവിന് കൈമാറി.
കാർഡ് ലഭിച്ച എല്ലാ അംഗങ്ങൾക്കും മെട്രോയുടെ സേവനങ്ങളിൽ പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കും. പുതുതായി ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ എം.ആർ.ഐ സ്‌കാൻ, ബി.എം.ഡി സ്‌കാൻ, സി.ടി സ്‌കാൻ, ഡേ കെയർ സർജറികൾ എന്നീ സർവിസുകൾക്കും മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എല്ലാ ബ്രാഞ്ചുകളിലും ഈ കാർഡ് ഉപയോഗപ്പെടുത്താമെന്നും മാനേജർ അറിയിച്ചു.
അബ്ബാസിയയിലെ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂളിൽ തെലുഗു കലാസമിതി സംഘടിപ്പിച്ച ആഘോഷ പരിപാടിയിലാണ് മെട്രോ പ്രിവിലേജ് കാർഡ് നൽകിയത്. ഗായകൻ മുബാറക് അൽ റാഷിദിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.