സാമൂഹിക തിന്മകൾക്കെതിരെ ജനകീയ വനിതാപ്രതിരോധം ശക്തിപ്പെടുത്തണം: എം.ജി.എം ഇഫ്താർ സമ്മേളനം

ഫലസ്തീനിൽ തുടരുന്ന ഇസ്രായേലി കൂട്ടക്കുരുതിയെ സമ്മേളനം അപലപിച്ചു

Update: 2025-03-25 08:16 GMT

കുവൈത്ത് സിറ്റി: സമൂഹത്തിൽ വ്യാപിച്ചു വരുന്ന അധാർമ്മിക പ്രവണതകൾക്കെതിരെ സ്ത്രീശക്തിയുടെ ബലത്തോടെ പ്രതിരോധം നടത്തണമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർയുടെ വനിതാ വിഭാഗമായ മുസ്‌ലിം ഗേൾസ് ആൻഡ് വുമൻസ് മൂവ്‌മെന്റ് (എം.ജി.എം) സംഘടിപ്പിച്ച ഇഫ്താർ സമ്മേളനം ആവശ്യപ്പെട്ടു. സാൽമിയ കമ്മ്യൂണിറ്റി സ്‌കൂളിൽ നടന്ന പരിപാടിയിൽ സ്ത്രീകളുടെ കൂട്ടായ്മകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ശക്തമായി ഉയർന്നു.

ഫലസ്തീനിൽ തുടരുന്ന ഇസ്രായേലി കൂട്ടക്കുരുതിയെ സമ്മേളനം അപലപിച്ചു. പിഞ്ചുമക്കളുടെ ചോര കൊണ്ട് ഭീകരത സൃഷ്ടിക്കുന്ന ഇസ്രായേലിനെതിരെ ലോക മനസ്സാക്ഷി ഉണരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

Advertising
Advertising

സമ്മേളനം സൽസബീൽ ചാരിറ്റിയുടെ കോർഡിനേറ്റർ മറിയം ഈസ അൽ കന്ദരി ഉദ്ഘാടനം ചെയ്തു. ഖാരിഅ് നൗഷാദ് മദനി കാക്കവയൽ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം പ്രസിഡൻറ് മാഷിത മനാഫ് അധ്യക്ഷത വഹിച്ചു.

 

സൽസബീൽ ചാരിറ്റിയുടെ കോർഡിനേറ്റർ ഡോ. അസ്മ സൈദ് അബ്ദുൽ അസീസ്, ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, വിവിധ സംഘടനാ പ്രതിനിധികളായ ഹഫ്‌സ ഇസ്മയിൽ (ഐവ), സമീറ ഉമർ (സിജി), ഷഹീജ (കെഡിഎ), ജസീം മുഹമ്മദ് റാഫി (എംഇഎസ്) എന്നിവർ സംസാരിച്ചു.

എം.ജി.എം ഹിഫ്ദ് മത്സര വിജയികളായ റബീബ മുഹമ്മദ്, ഗനീമ മുഹമ്മദ് റഫീഫ്, ഖൈറുന്നീസ അസീസ് എന്നിവർക്കുള്ള സമ്മാന വിതരണം ചടങ്ങിൽ നടന്നു.

എം.ജി.എം ജനറൽ സെക്രട്ടറി ഫാത്തിമ നഫ്‌സി ആഷിഖ് സ്വാഗതവും ഷെയ്ബി നബീൽ നന്ദിയും പറഞ്ഞു. അഞ്ചൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News