കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം

നിലവില്‍ രാജ്യത്താകെ 577 കോവിഡ് കേസുകളാണുള്ളത്. ഇതില്‍ 25 പേര്‍ മാത്രമാണ് ചികിത്സ തേടിയത്.

Update: 2021-10-16 17:45 GMT
Editor : abs | By : Web Desk
Advertising

കുവൈത്തില്‍ കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കോവിഡ് ചികിത്സ ശൈഖ് ജാബിര്‍ ആശുപത്രിയിലും മിശ്രിഫിലെ കോവിഡ് കെയര്‍ സെന്ററിലും മാത്രം പരിമിതപ്പെടുത്തുന്ന കാര്യമാണ് മന്ത്രാലയത്തിന്റെ പരിഗണയിലുള്ളത്.

മാസാവസാനത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റിട്യുഷണല്‍ ക്വാറന്റൈന്‍ ഒഴിവാക്കാന്‍ സമയമായെന്നും രോഗബാധിതര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നും മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സുപ്രീം കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ്.

നിലവില്‍ രാജ്യത്താകെ 577 കോവിഡ് കേസുകളാണുള്ളത്. ഇതില്‍ 25 പേര്‍ മാത്രമാണ് ചികിത്സ തേടിയത്. 8 പേര്‍ അത്യാഹിത വിഭാഗത്തില്‍ കഴിയുന്നതൊഴിച്ചാല്‍ ആശങ്കയുടെ സാഹചര്യമില്ല. കഴിഞ്ഞ ദിവസം 17000 പേരെ പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ വെറും മുപ്പതു പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്.മൊത്തം ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട് . ഇതെല്ലം പരിഗണിച്ചാണ് നിരീക്ഷണ കേന്ദ്രങ്ങള്‍ പൂട്ടാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News