സർദാർ വല്ലഭായ് പട്ടേൽ ജന്മദിനം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ദേശീയ ഐക്യദിനം ആഘോഷിച്ചു
സർദാർ വല്ലഭായ് പട്ടേലിന്‍റെ ജീവ ചരിത്രത്തെ കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും ചടങ്ങിന്‍റെ ഭാഗമായി നടന്നു
Update: 2022-11-01 15:39 GMT
കുവൈത്ത് സിറ്റി: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ ദേശീയ ഐക്യദിനം ആഘോഷിച്ചു . എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്‌ക്‌വാദ് കുവൈത്തിലെ ഇന്ത്യക്കാര്‍ക്ക് ആശംസകൾ നേർന്നു.ആഘോഷത്തിന്‍റെ ഭാഗമായി സാംസ്കാരിക പരിപാടിയും കലാ പരിപാടിയും സംഘടിപ്പിച്ചിരുന്നു. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജീവ ചരിത്രത്തെ കുറിച്ചുള്ള പ്രത്യേക പ്രദര്‍ശനവും ചടങ്ങിന്‍റെ ഭാഗമായി നടന്നു.
സ്മിതാ പാട്ടീൽ രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഐക്യദിനത്തിന് മുന്നോടിയായി വിവിധ ഇന്ത്യൻ സ്‌കൂളുകളുമായി സഹകരിച്ച് നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടികളും ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു.