പുതിയ ഇന്ത്യൻ അംബാസഡർ കുവൈത്ത് വിദേശകാര്യ മന്ത്രിയെ സന്ദർശിച്ചു

Update: 2022-12-15 15:55 GMT
Advertising

കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലം അബ്ദുല്ല അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ച് അധികാരപത്രം കൈമാറി. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായുള്ള എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഇന്ത്യൻ അംബാസഡർക്ക് ഉറപ്പ് നൽകി.

കാലാവധി പൂർത്തിയാക്കി മടങ്ങിയ സിബി ജോർജ്ജിന് പകരം കഴിഞ്ഞ ദിവസമാണ് ഡോ. ആദർശ് സൈ്വക ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റത്. സ്ഥാനമേൽക്കുന്നതിന്റെ ഒദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ഡോ. ആദർശ് സൈ്വക കുവൈത്ത് വിദേശകാര്യ മന്ത്രിയെ സന്ദർശിച്ചത്.

പുതിയ ദൗത്യം ഏറ്റെടുത്ത സൈ്വകക്ക് വിദേശകാര്യ മന്ത്രി ആശംസകൾ നേർന്നു. വിവിധ തലങ്ങളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കരുത്തുറ്റതാക്കാൻ കുവൈത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.

നേരത്തെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച ഡോ. ആദർശ് 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. സേവന കാലാവധി അവസാനിച്ചു മടങ്ങിയ മുൻ അംബാസഡർ സിബി ജോർജ്ജ് ജപ്പാനിൽ അംബാസഡറായി ചുമതലയേറ്റു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News