സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു

Update: 2023-12-05 19:42 GMT

കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്.

വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റവും രജിസ്‌ട്രേഷൻ പുതുക്കല്‍ സേവനങ്ങളാണ് പുതുതായി ആപ്പില്‍ ചേര്‍ത്തത്.

ഇതോടെ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുവാനും ഇൻഷുറൻസ് പുതുക്കുവാനും സാധിക്കും.

ട്രാഫിക് വകുപ്പിന്‍റെ സേവനങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനായി മാറ്റുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചത്.

അതിനിടെ വീട്ടുജോലിക്കാർക്കെതിരായ ഒളിച്ചോട്ട കേസുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സേവനവും സഹേല്‍ ആപ്പില്‍ ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News