കൊറോണ വൈറസിന്റെ പുതിയ വകഭേദം: പ്രവാസികൾ ആശങ്കയിൽ

കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു നാട്ടിൽ പോകാനൊരുങ്ങിയ നിരവധി പേരാണ് പുതിയ വാർത്തയെ തുടർന്ന് ആശങ്കയിലായത്.

Update: 2021-11-27 16:31 GMT
Editor : rishad | By : Web Desk
Advertising

ആഫ്രിക്കൻ രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഗൾഫ് നാടുകളിലെ പ്രവാസികൾ ആശങ്കയിൽ. കുവൈത്തിൽ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്ന് അവധി എടുത്തു നാട്ടിൽ പോകാനൊരുങ്ങിയ നിരവധി പേരാണ് പുതിയ വാർത്തയെ തുടർന്ന് ആശങ്കയിലായത്.

ഒമിക്രോൺ വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. വൈറസ് വ്യാപിച്ചാൽ കുവൈത്ത് വീണ്ടും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇത് ഇന്ത്യയിലും എത്തുകയും കുവൈത്ത് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെയാണ് പ്രവാസി ഇന്ത്യക്കാർ ഭയക്കുന്നത്.

രണ്ടും മൂന്നും വർഷമായി നാട്ടിൽ പോകാത്ത നിരവധി പേരാണ് വരും ദിവസങ്ങളിൽ യാത്രക്കായി ടിക്കറ്റെടുത്തത് . നാട്ടിൽ പോയാൽ തിരിച്ചുവരവ് മുടങ്ങുമോ എന്നാണ് ആശങ്ക. ഇപ്പോൾ നാട്ടിലുള്ളവർക്കും ഈ ആശങ്കയുണ്ട്. പുതിയ വൈറസ് ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. ലോക് ഡൗണും കർഫ്യൂവും തളർത്തിയ ചെറുകിട ഇടത്തരം വ്യാപാര രംഗവും തൊഴിൽ മേഖലയും തിരിച്ചുവരവിന്റെ പാതയിലാണ് കുവൈത്തിൽ.

ഈ ഘട്ടത്തിലാണ് പുതിയ വാർത്തകൾ ആശങ്ക പടർത്തുന്നത്. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തടുത്തുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News