ഓഫ്‌ലൈൻ പഠനം : തീരുമാനമായിട്ടില്ലെന്ന് കുവൈത്ത് അധികൃതർ

Update: 2021-12-31 18:13 GMT

കുവൈത്തിൽ സ്‌കൂളുകളിൽ പൂർണതോതിൽ ഓഫ്‌ലൈൻ പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു . കോവിഡ് എമർജൻസി കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ മുതൽ ഓൺലൈൻ അധ്യയനം നിർത്തുമെന്നും ക്ളാസുകൾ പൂർണമായും ഓൺലൈൻ ആയിരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വിശദീകരണം.

ജനുവരി മുതല്‍ പൂര്‍ണ്ണമായും ഓഫ്‌ലൈൻ പഠനത്തിലേക്ക് മാറുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മന്ത്രിതല കമ്മിറ്റിയാണ് രാജ്യത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രാലയത്തിന്റെ കൂടി ശിപാർശ അനുസരിച്ചു മാത്രമാണ് കൊറോണ എമർജൻസി കമ്മിറ്റി കൈക്കൊള്ളുക. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷയും അക്കാദമിക് ആവശ്യങ്ങളും

കണക്കിലെടുത്ത് ഓൺലൈൻ പഠനം മുമ്പോട്ട് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു . അധ്യയന വര്ഷം അവസാനിക്കാറായതിനാൽ വർഷാന്ത അപരീക്ഷയിൽ ശ്രദ്ധ പഠിപ്പിക്കാൻ വിദ്യാർത്ഥികളോട് ആഹ്വനം ചെയ്ത മന്ത്രാലയം ഔദ്യോഗിക ഉറവിടങ്ങൾ വഴിയലാതെ വരുന്ന വാർത്തകൾ സ്വീകരിക്കരുതെന്നും ഓർമിപ്പിച്ചു .

Summary : Offline study: Kuwaiti authorities say no decision yet

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News