ഓണപ്പൊലിമ-2023; സ്വാഗതസംഘം ഓഫിസ്‌ ഉദ്ഘാടനം ചെയ്തു

Update: 2023-09-20 07:26 GMT

ഓവർസീസ്‌ ഇന്ത്യന്‍ കൾച്ചറൽ കോൺഗ്രസ്‌ കുവൈത്ത്, നാഷണൽ കമ്മറ്റി നടത്തുന്ന 'ഓണപ്പൊലിമ-2023' യുടെ സ്വാഗത സംഘം ഓഫിസ്‌ വർഗിസ്‌ പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.

സെപ്റ്റംബർ 29 ന് വെള്ളിയാഴ്ച അബ്ബാസിയ സെട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയില്‍ കേരള നിയമ സഭാ പ്രതിപക്ഷ നേതാവ്‌ വിഡി സതിശൻ എംഎൽഎ മുഖ്യാതിഥിയാകും.

ചാണ്ടി ഉമ്മന്‍ എം.എൽ.എ, ശങ്കരപ്പിള്ള കുംബളത്ത്‌ എന്നിവര്‍ പങ്കെടുക്കും. ചടങ്ങിൽ ശമുവേൽ ചാക്കോ, ബിഎസ്‌ പിള്ള,നിസാം എംഎ, വർഗ്ഗിസ്‌ ജോസഫ്‌, ബിനു ചെംബാലയം, രാജിവ്‌ നടുവിലേമുറി എന്നിവര്‍ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News