Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽസ്വബിയ റോഡിൽ വാഹനങ്ങൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും ചേർന്ന് അപകടത്തിൽപെട്ടവരെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.