കുവൈത്തിൽ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതി: സ്ഥാനമേൽക്കുന്നത് പരമിത ത്രിപാഠി
നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി
Update: 2025-09-12 09:53 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി ഇന്ത്യക്ക് വനിതാ സ്ഥാനപതി. പരമിത ത്രിപാഠിയെ കുവൈത്തിലെ അടുത്ത ഇന്ത്യൻ അംബാസഡറായി നിയമിച്ചു. 2001-ലെ ഇന്ത്യൻ ഫോറിൻ സർവീസ് ഓഫീസറായ (ഐഎഫ്എസ്) പരമിത ത്രിപാഠി നിലവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയാണ്.
മുമ്പ് ബെർലിനിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ന്യൂയോർക്കിൽ ഡെപ്യൂട്ടി കോൺസുൽ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. പ്രസിഡൻസി യൂണിവേഴ്‌സിറ്റിയിലും ജവഹർലാൽ നെഹ്റു സർവകലാശാലയിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.