കുവൈത്തിൽ ഒരേ സമയം ഒന്നിലധികം തൊഴിലുടമകൾക്കായി ജോലി ചെയ്യാൻ അനുമതി

ആനുകൂല്യം സ്വദേശികൾക്ക് മാത്രം

Update: 2022-09-14 13:56 GMT
Advertising

രാജ്യത്ത് നിയമപരമായി തൊഴിലാളികൾക്ക് ഒന്നിലധികം ജോലികൾ ചെയ്യാൻ അനുവദിക്കാനുള്ള നിർദ്ദേശത്തിന് കുവൈത്ത് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകി. പുതിയ തൊഴിൽനിയമപ്രകാരം സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് നിലവിലെ തൊഴിലുടമയുടെ അനുവാദത്തോടെ ഔദ്യോഗിക ജോലി സമയത്തിന് ശേഷം സ്വകാര്യ മേഖലയിൽ അധിക ജോലി ചെയ്യാൻ സാധിക്കും.

ആഴ്ചയിൽ 40 മണിക്കൂറാണ് ജീവനക്കാരുടെ നിലവിലെ ജോലി സമയം. ഒന്നിലധികം ജോലികളിൽ ഏർപ്പെടാൻ സാധിക്കുന്നത് ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും കഴിവുകൾ വ്യത്യസ്തമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇതോടെ സർക്കാർ മേഖലയിലെ പരിചയവും അനുഭവസമ്പത്തുമുള്ള വിദഗ്ധരായ തൊഴിലാളികളുടെ സേവനം സ്വകാര്യ മേഖലയിൽ കൂടി ലഭ്യമാകും. സർവീസിൽ നിന്ന് വിരിമിച്ച ജീവനക്കാർക്ക് പബ്ലിക് സോഷ്യൽ ഇൻഷുറൻസ് സെക്യൂരിറ്റിയുടെ നിബന്ധനകൾക്ക് വിധേയമായി ജോലി ചെയ്യാമെന്നും വിരമിച്ചവർക്കുള്ള ഗുഡ്വിൽ ലോൺ പരിധി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചതായും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News