കുവൈത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി

നാലംഗ സംഘം കവർച്ച നടത്തുന്നത് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു

Update: 2022-01-13 16:39 GMT
Editor : ijas

കുവൈത്തിൽ ജ്വല്ലറി കുത്തിത്തുറന്ന് കവർച്ച നടത്തിയ നാലംഗ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് വലയിലാക്കി. ബുധനാഴ്ച പുലർച്ചെയാണ് മൂടൽ മഞ്ഞിനെ മറയാക്കി ജഹറയിലെ ജ്വല്ലറിയിൽ കവർച്ചക്കാർ കയറിയത്. ജ്വല്ലറിയിലെ ചില്ലലമാരകൾ തകർത്ത് നാലംഗ സംഘം കവർച്ച നടത്തുന്നത് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ നാലുപേരെയും തൊണ്ടിമുതലടക്കം പിടികൂടിയത്. തുടർനടപടികൾക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News