വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണം; കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ

രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമമാണ് അനുഭവപ്പെടുന്നത്

Update: 2023-01-29 18:20 GMT

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ. രാജ്യത്തെ മത്സ്യബന്ധന മേഖലയില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് യൂണിയൻ മേധാവി ധാഹർ അൽ സുവയാൻ പറഞ്ഞു.

പ്രവാസി മത്സ്യത്തൊഴിലാളികൾക്ക് തൊഴില്‍ വിസ അനുവദിക്കണം. പ്രാദേശിക വിപണിയിൽ തൊഴിലാളികൾ ലഭ്യമല്ലാത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതായി കുവൈത്ത് യൂണിയൻ മേധാവി വ്യക്തമാക്കി. തൊഴിലാളികളെ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യുവാന്‍ അനുമതി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിനോട്‌ ആവശ്യപ്പെട്ടതായി ധാഹർ അൽ സുവയാൻ പറഞ്ഞു.

പുതിയ തൊഴിൽ പെർമിറ്റുകൾക്കായി യൂണിയനിലെ അംഗങ്ങൾ വിസ അപേക്ഷകള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നെങ്കിലും തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണ്. നിലവില്‍ പ്രവാസികളുടെ വിസ അനുവദിക്കുന്നതില്‍ കര്‍ശനമായ നിയന്ത്രണമാണ് കുവൈത്തിലുള്ളത്.

നേരത്തെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങള്‍ കൃത്യമായി ബോധ്യപ്പെട്ടതിന് ശേഷം മാത്രം തൊഴില്‍ വിസ അനുവദിച്ചാല്‍ മതിയെന്ന് അഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News