'തനിമയിൽ ഒരോണം' വർണാഭമായി ആഘോഷിച്ചു

Update: 2022-09-13 11:53 GMT

കുവൈറ്റ് ക്‌നാനായ കൾച്ചറൽ അസോസിയേഷന്റെ (കെ.കെ.സി.എ) ഈ വർഷത്തെ ഓണാഘോഷം തനിമയിൽ ഓരോണം-2022 എന്ന പേരിൽ വർണാഭമായി ആഘോഷിച്ചു. വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്‌പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഘോഷയാത്രയോടെ ആരംഭിച്ചു.

ചെണ്ടമേളവും പുലിക്കളിയും മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പുമെല്ലാമായി ഉത്സവാന്തരീക്ഷം സൃഷ്ടിച്ച ഘോഷയാത്രയിൽ കുവൈറ്റിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ പങ്കെടുത്തു.

പൊതു സമ്മേളനം തോമസ് ചാഴിക്കാടൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.കെ.സി.എ പ്രസിഡന്റ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജന.സെക്രട്ടറി ബിജോ മൽപാങ്കൽ സ്വാഗതം ആശംസിക്കുകയും റവ. ഫാദർ മാത്യു മുരിക്കനാൽപ്രായിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു.

ഓണാഘോഷ പരിപാടിയുടെ പ്രധാന സ്‌പോൺസർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ കെ.കെ.സി .എ അംഗങ്ങൾക്ക് നൽകുന്ന പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News