കുവൈത്തില്‍ കടലില്‍ കാണാതായാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

വെള്ളിയാഴ്ച വൈകീട്ട് മെസ്സില ബീച്ചില്‍ കുളിക്കാനിറങ്ങിയ പത്തംഗ സംഘമാണ് അപകടത്തില്‍ പെട്ടത്.

Update: 2021-10-09 18:42 GMT
Editor : abs | By : Web Desk

കുവൈത്തില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. വെള്ളിയാഴ്ച വൈകീട്ട് മെസ്സില ബീച്ചില്‍ കുളിക്കാനിറങ്ങിയ പത്തംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. കോസ്റ്റ് ഗാര്‍ഡ് ഒമ്പതു പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു.

പത്താമത്തെ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചികിത്സയിലുള്ള ഏഴുപേരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ പെട്ടവര്‍ ഏതു രാജ്യക്കാര്‍ ആണെന്ന് വ്യക്തമല്ല. കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ അവഗണിക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News