കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ടൂറിസം രംഗത്ത് നിരവധി സാധ്യതകൾ: സന്തോഷ് ജോർജ് കുളങ്ങര

പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2022-12-12 19:57 GMT

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്  രംഗത്ത് അനന്ത സാധ്യതകളാണുള്ളതെന്നും ടൂറിസം രംഗത്ത് നിരവധി കമ്പനികളാണ് കേരളത്തില്‍ വിജയം കൈവരിക്കുന്നതെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു.പാലാ സെന്റ് തോമസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ 25-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Full View

അബ്ബാസിയ ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കുവൈത്തിലെ വിവിധ സ്കൂള്‍ കുട്ടികളുമായും മുതിര്‍ന്നവരുമായും സന്തോഷ് ജോര്‍ജ് കുളങ്ങര സംവദിച്ചു. ഡി.കെ ഡാന്‍സ് അവതരിപ്പിച്ച ഫ്‌ലാഷ്‌മോബ് പരിപാടിക്ക് മാറ്റുകൂട്ടി. കിഷോര്‍ സെബാസ്റ്റ്യന്‍ യോഗം നിയന്ത്രിച്ചു. റോജി മാത്യു സ്വാഗതവും സിബി തോമസ് നന്ദിയും പറഞ്ഞു. കുവൈത്തിലെ സാമുഹ്യ-വ്യാപാര രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News