കുവൈത്തിൽ പൗരത്വം റദ്ദാക്കിയവർക്ക് സർക്കാർ ജോലിയിൽ തുടരാനാകില്ല

നടപടിയുമായി കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ

Update: 2025-10-08 10:43 GMT

കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വം റദ്ദാക്കിയവരെ സർക്കാർ ജോലികളിൽ അനുവദിക്കില്ലെന്ന് കുവൈത്ത് സിവിൽ സർവീസ് ബ്യൂറോ. പൗരത്വം നേടിയതുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ, കള്ളത്തരങ്ങൾ തെളിഞ്ഞ കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. പൗരത്വം റദ്ദാക്കപ്പെട്ടവരുടെ ഔദ്യോഗിക പട്ടിക സിവിൽ സർവീസ് ബ്യൂറോ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും കൈമാറി. കുവൈത്ത് പൗരത്വ നിയമത്തിലെ ആർട്ടിക്കിൾ 21 (ബിസ്) പ്രകാരമാണ് നടപടി. ഈ വ്യക്തികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ ബ്യൂറോ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പൗരത്വം റദ്ദാക്കിയവരുമായി ബന്ധപ്പെട്ട കേസുകളുടെ നിയമപരവും ഔദ്യോഗികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അധികൃതർ നിർണയിക്കും വരെ വിലക്ക് തുടരുമെന്നാണ് അറിയിപ്പ്.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News