വെല്‍ഫെയര്‍ കേരള കുവൈത്തിന്‍റെ നാലാമത് ചാര്‍ട്ടര്‍വിമാനം കുവൈത്തിലെത്തി

മസ്ക്കറ്റ് വഴി 90 യാത്രക്കാരാണ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ കുവൈത്തില്‍ തിരിച്ചെത്തിയത്

Update: 2021-10-11 16:33 GMT
Advertising

 കോവിഡ് യാത്ര നിയന്ത്രണങ്ങള്‍ കാരണം ദീര്‍ഘകാലം നാട്ടില്‍ കുടുങ്ങിക്കിടന്ന പ്രവാസികളുമായി വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കിയ നാലാമത് ചാര്‍ട്ടര്‍ വിമാനം കുവൈത്തില്‍ എത്തി. മസ്ക്കറ്റ് വഴി 90 യാത്രക്കാരാണ് ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചെത്തിയത്.കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തിങ്കളാഴ്ച്ച പുലര്‍ച്ചെ സലാം എയര്‍ വിമാനത്തില്‍ മസ്ക്കറ്റിലെത്തിയ യാത്രക്കാർ വൈകുന്നേരം 5 മണിക്ക് ജസീറ എയർവേയ്സിലാണ് കുവൈത്തിലെത്തിയത്.

തൊടുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിന്‍സസ് ട്രാവല്‍സുമായി സഹകരിച്ചാണ് ചാര്‍ട്ടര്‍ വിമാനം സജ്ജമാക്കിയത്.ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വിമാന കമ്പനികള്‍ക്ക് കുറഞ്ഞ ക്വോട്ടയാണ് നിശ്ചയിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ അടിയന്തിരമായി തിരിച്ചെത്തേണ്ടവര്‍ക്ക് ടിക്കറ്റ് ലഭ്യമാകാത്ത അവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ വിസ കാലാവധി തീരാനിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവർക്ക് ആശ്വാസകരമായിരിക്കുകയാണ് ചാർട്ടേർഡ് സർവീസ് .

ഇത് വരെ നാല് വിമങ്ങളാണ് വെൽഫെയർ കേരള ചാർട്ടർ ചെയ്തത് . 494 പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചാര്‍ട്ടര്‍ വിമാന പദ്ധതി ലീഡര്‍ ഖലീല്‍ റഹ്മാന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് പ്രവാസികള്‍ക്ക് നാടണയാന്‍ കുവൈത്തില്‍ നിന്നും സൌജന്യ ചാര്‍ട്ടര്‍ വിമാനം കഴിഞ്ഞ വര്ഷം വെല്‍ഫെയര്‍ കേരള കുവൈത്ത് ഒരുക്കി അയച്ചിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News