വിന്റർ വണ്ടർലാൻഡ് അവസാന ഘട്ടത്തില്‍; ആറ് ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തു

ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്

Update: 2022-11-22 18:28 GMT
Editor : banuisahak | By : Web Desk
Advertising

കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് പദ്ധതി 92 ശതമാനം പൂർത്തിയായതായി അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്, ധനമന്ത്രി അബ്ദുൾ വഹാബ് മുഹമ്മദ് അൽ റഷീദ് എന്നിവർ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ കഴിഞ്ഞ ദിവസം പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു. 

ഡിസംബർ 5 ന് പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും പദ്ധതി പൂര്‍ത്തീകരണത്തിനായി 24 മണിക്കൂറും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്നും ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി വ്യക്തമാക്കി. ഇതിനകം ആറ് ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടണ്ട്. ശൈത്യകാലം ആഘോഷിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും പാര്‍ക്കില്‍ ഒരുക്കുന്നുണ്ട്.

എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് റൈഡുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു . ഭക്ഷണ സ്റ്റാളുകളും ചെറു വിൽപനകേന്ദ്രങ്ങളും പാര്‍ക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. അതോടപ്പം ബ്രിട്ടനില്‍ നിന്നും സാങ്കേതിക സംഘം ഉടന്‍ എത്തുമെന്നും ഏഴോളം പുതിയ ഗെയിമുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News