യൂത്ത് ഇന്ത്യ കുവൈത്തും കേരള ഇസ്ലാമിക് ഗ്രൂപ്പും സംയുക്തമായി ബീച്ച് ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു
ശർക്കിലെ കുവൈത്ത് ടവറിന് സമീപത്തെ തീരത്താണ് ശുചീകരണം നടത്തിയത് .
യൂത്ത് ഇന്ത്യ കുവൈത്തും കേരള ഇസ്ലാമിക് ഗ്രൂപ്പും സംയുക്തമായി ബീച്ച് ക്ലീനിങ്ങ് ഡ്രൈവ് സംഘടിപ്പിച്ചു . ശർക്കിലെ കുവൈത്ത് ടവറിന് സമീപത്തെ തീരത്താണ് ശുചീകരണം നടത്തിയത് .
കുവൈറ്റിൽ ആരംഭിച്ച പരിസ്ഥിതി ശുചീകരണ പദ്ധതിയുടെ ഭാഗമായി കുവൈത്ത് ഡൈവ് ടീമിന്‍റെയും കുവൈത്ത് വിദേശ കാര്യമന്ത്രാലയത്തിന്‍റേയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച പരിപാടിയിൽ കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിൽപരം ആളുകൾ പങ്കടുത്തു. കെ ഐ ജി വൈസ് പ്രസിഡണ്ട് ശരീഫ് പി ടി ഉൽഘടനം ചെയ്തു.
യൂത്ത് ഇന്ത്യ പ്രസിഡണ്ട് ഉസാമ അബ്ദുൽറസാഖ് കെ ഐ ജി എഡ്യൂക്കേഷൻ ബോർഡ് കൺവീനർ അബ്ദുൽറസാഖ് നദ്‌വി, കുവൈറ്റ് ഡൈവ് ടീം അംഗം തരീഖ് അദ്ധുഐജ് എന്നിവർ സംസാരിച്ചു.കെ ഐ ജി ജനറൽ സെക്രട്ടറി ഷാഫി പി ടി, യൂത്ത് ഇന്ത്യ വൈസ് പ്രസിഡണ്ട് മഹ്നാസ് മുസ്‌തഫ, ട്രെഷറർ ഹഷീബ്, കുവൈറ്റ് ഡൈവ് ടീം തലവൻ വലീദ് ഫാദിൽ അൽ ഫാദിൽ അബു അഹ്‌മദ് എന്നിവർ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.