തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി

ജഅലാൻ അബൂ ഹസ്സനിൽ മത്സ്യ വിൽപന കടയിൽ ജോലി ചെയ്തുവരികയായിരുന്നു

Update: 2024-09-11 18:30 GMT

മസ്‌കത്ത്: തൃശൂർ സ്വദേശിയെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊടുങ്ങലൂർ എറിയാട് ആറാട്ടുവഴിയിൽ പോണത്ത് ബിജുവിനെയാണ് ജഅലാൻ അബൂ ഹസ്സനിൽ മരിച്ച നിലയിൽ കണ്ടത്. വർഷങ്ങളോളമായി ജഅലാൻ അബൂ ഹസ്സനിൽ മത്സ്യ വിൽപന കടയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News