ഹൃദയാഘാതം: കൊല്ലം സ്വദേശിനിയായ അധ്യാപിക മസ്‌കത്തിൽ നിര്യാതയായി
ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ ആണ് നിര്യാതയായത്
മസ്‌കത്ത്: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശിനിയായ അധ്യാപിക ഒമാനിലെ മസ്‌കത്തിൽ നിര്യാതയായി. കൊല്ലം, കടമ്പനാട്, എടക്കാട് സ്വദേശി പാവളവിലയിൽ ഫിലിപ്പ് കോശിയുടെ മകളും സി കെ തോംസണിന്റെ ഭാര്യയുമായ ചെറുതാപ്പിൽ വീട്ടിൽ ഷീബ തോംസൺ (54) ആണ് നിര്യാതയായത്.
വർഷങ്ങളായി ഒമാനിലെ സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളിൽ ടീച്ചറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതയെ തുടർന്ന് മസ്‌കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു മരണം.
മാതാവ്: സൂസൻ കോശി. മക്കൾ: ജ്യോതിഷ് തോംസൺ (ബംഗളൂരു), തേജസ് തോംസൺ (യു.കെ). സഹോദരങ്ങൾ: ഷോബിൻ (ദുബൈ), ഷീജ സൂസൻ തോമസ് (കുവൈത്ത്). ആക്‌സിഡൻറ്‌സ് ആൻഡ് ഡിമൈസസ് ഒമാൻ എക്‌സിക്യൂട്ടീവ് അംഗം ഡെന്നി രാജന്റെ ബന്ധുവാണ് മരണപ്പെട്ട ഷീബ തോംസൺ.
മൃതദേഹം മസ്‌കത്ത് ഖൗള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആക്‌സിഡൻറ്‌സ് ആൻഡ് ഡിമൈസസ് ഒമാന്റെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി നാട്ടിലേക്ക് അയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.