സലാല ഐൻ ഗർസീസിൽ അപകടം, തൃശൂർ സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
കാനഡയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഉംറ ചെയ്ത് മാതാപിതാക്കളെ സന്ദർശിക്കുന്നതിനാണ് സലാലയിലെത്തിയത്.
സലാല: വിനോദ സഞ്ചാര കേന്ദ്രമായ ഐൻ ഗർസീസിൽ സന്ദർശിക്കുന്നതിനിടെ അപകടത്തിൽ പെട്ട് ചാവക്കാട് സ്വദേശി സലാലയിൽ മുങ്ങി മരിച്ചു.. തളിക്കുളം സ്വദേശി പൂക്കലത്ത് ഹാഷിം ( 36 ) ആണ് മരിച്ചത് . സലാലയിലെ ആദ്യകാല പ്രവാസികളിലൊരാളായ അൽ ഹഖ് ,അബ്ദുൽ ഖാദറിൻ്റെ മകനാണ്.
കാനഡയിൽ നിന്ന് ഭാര്യയോടും മക്കളോടുമൊപ്പം ഉംറ നിർവ്വഹിച്ച് സലാലയിലുള്ള മാതാപിതാക്കളെ സന്ദർശിച്ച് കാനഡയിലേക്ക് മടങ്ങുകയായിരുന്നു ലക്ഷ്യം
സലാല ഇന്ത്യൻ സ്കൂളിൽ പഠിച്ച ഹാഷിം കാനഡയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ഷരീഫക്കും മൂന്ന് മക്കളോടുമൊപ്പം കാനഡയിലാണ് സ്ഥിരതാമസം. കാനേഡിയൻ പാസ്പോർട്ടിനുടമയാണ്.ആർ.എസ്.സി കാനഡ നാഷണൽ സെക്രട്ടറിയായിരുന്നു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടിക്ക് ക്ക് ശേഷം സലാലയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഡോ .കെ.സനാതനൻ, നാസർ ലത്തീഫി, മഹ് മൂദ് ഹാജി, പവിത്രൻ കാരായി, ഹമീദ് ഫൈസി, സാബുഖാൻ എന്നിവർ ആശുപത്രിയിലെത്തി.