ഒമാനിൽ ദീർഘകാല വിസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ

വിസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടികളും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം എളുപ്പമാക്കിയിരുന്നു. വിവിധ രാജ്യക്കാർക്കായ വിദേശി നിക്ഷേപകരാണ് ഇതിനോടകം ദീർഘകാല താമസാനുമതി നേടിയത്.

Update: 2022-10-20 17:56 GMT

മസ്‌കത്ത്: ഒമാനിൽ ദീർഘകാല വിസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ. 600ൽ പരം പ്രവാസികളാണ് ഇതിനോടകം അഞ്ച്, പത്ത് വർഷത്തെ താമസാനുമതി നേടിയത്. ഇവരിൽ 250 ഓളം പേർ ഇന്ത്യക്കാരാണ്. ഒമാനിൽ ദീർഘകാല താമസാനുമതി തേടി വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ എത്തും. വിസാ നടപടികൾ എളുപ്പമാക്കുന്നതിന് സഹായങ്ങളുമായി ഏജൻസികൾ ഉൾപ്പെടെ രംഗത്തുണ്ട്. സംരംഭകരാണ് ദീർഘകാല വിസ സ്വന്തമാക്കുന്നത്.

വിസക്ക് അപേക്ഷിക്കുന്നതിനുള്ള നടപടികളും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം എളുപ്പമാക്കിയിരുന്നു. വിവിധ രാജ്യക്കാർക്കായ വിദേശി നിക്ഷേപകരാണ് ഇതിനോടകം ദീർഘകാല താമസാനുമതി നേടിയത്. ദീർഘകാല വിസയുള്ളവർക്ക് അടുത്ത മാസം നടക്കുന്ന ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ഡയറക്ടർ ബോർഡിലേക്ക് ആദ്യമായി മത്സരിക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. ഇത്തരം വിസയുള്ളവർക്കെല്ലാം വോട്ടവകാശവും ഉണ്ടാകും.

Advertising
Advertising

ഒമാന്റെ വിഷൻ 2040ന് അനുഗുണമായി രാജ്യത്തെ സാമ്പത്തിക വളർച്ചക്ക് സഹായകമാവുന്ന തരത്തിൽ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയായാണ് ദീർഘകാല വിസ ആരംഭിച്ചത്. ആഭ്യന്തര ഉത്പന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായാണ് ദീർഘകാല വിസയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനിടെ ദീർഘകാല വിസ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിക്കുന്ന വിദേശികൾക്കും ദീർഘകാല വിസ നൽകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News