അൽ ദല്ല ഫ്രഷ് ന്യൂ സലാലയിൽ പ്രവർത്തനമാരംഭിച്ചു
Update: 2025-02-15 09:23 GMT
സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി മൊത്ത വിതരണക്കാരായ അൽ ദല്ല ഗ്രൂപ്പിന്റെ സലാലയിലെ രണ്ടാമത്തെ ഔട് ലെറ്റ് പ്രവർത്തനമാരംഭിച്ചു. ന്യൂസലാലയിൽ കമൂന ബേക്കറിക്ക് എതിർ വശത്തായി ആരംഭിച്ച ഔട്‌ലെറ്റിന്റെ ഉദ്ഘാടനം ചെയർമാൻ കബീർ കണമല നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സ്‌പോൺസർ അലി ഈസ അലി അൽ മർദൂഫ് അൽ കതീരിയും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
എല്ലാ തരം പഴം പച്ചക്കറികളും ഇവിടെ ലഭ്യമാണ്. കട് ഫ്രൂട്‌സും, ഫ്രൂട് ബാസ്‌കറ്റും, ഫ്രൂട്‌സ് കാർവിംഗുമാണ് ഇവിടത്തെ പ്രത്യേകതകളെന്ന് ഡയറക്ടർ ഷഹീർ കണമല പറഞ്ഞു. ഇഫ്താർ ഫ്രൂട്‌സ് കിറ്റുകളും ലഭ്യമാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനാൽ മിതമായ നിരക്കിൽ ഏറ്റവും ഫ്രഷായത് നൽകാനാവുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വിൽപന ബെൻഷാദ് അൽ അംരിക് നൽകി ഷഹീർ കണമല നിർവ്വഹിച്ചു.