അൽ ഫിദാൻ സെറാമിക്‌സ് സലാലയിൽ പ്രവർത്തനമാരംഭിച്ചു
ദോഫാർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡി.ജി. മുഹമ്മദ് ബിൻ ഖലീഫ അൽ ബദ്റാനി ഉദ്ഘാടനം നിർവഹിച്ചു
സലാല: ഒമാനിലെ പ്രമുഖ സ്ഥാപനമായ അൽ ഫിദാൻ സെറാമിക്‌സിന്റെ ഒമാനിലെ 14ാമത് ബ്രാഞ്ച് സലാലയിൽ പ്രവർത്തനമാരംഭിച്ചു. അഞ്ചാം നമ്പറിലെ മസ്ജിദ് നബി ഇംറാന് എതിർവശത്തായി വിശാലമായ ഷോറൂമാണ് പ്രവർത്തനമാരംഭിച്ചത്.
ദോഫാർ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡി.ജി. മുഹമ്മദ് ബിൻ ഖലീഫ അൽ ബദ്റാനി ഉദ്ഘാടനം നിർവഹിച്ചു. അൽ ഫിദാൻ ഗ്രൂപ്പ് ചെയർമാൻ നജീബ് സി.പി., ദോഫാർ മുൻ ഗവർണർ അലവി അഫീദ്, ഐ.എസ്.സി സലാല ജനറൽ സെക്രട്ടറി ഡോ. സന്ദീപ് ഓജ, ജാക്കോബിറ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ ടിനു സ്‌കറിയ, ഇൻകാസ് ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി എന്നിവരും മറ്റു പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു.
സെറാമിക്‌സിന്റെ വിപുലമായ കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മന്റ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അൽ ഫിദാൻ ജനറൽ മാനേജർ ഗോവിന്ദ്, ഡയറക്ടർ ഷബീൽ, മാനേജർമാരായ ആഷിക് റഹ്‌മാൻ, സാലിഹ് എന്നിവർ സംബന്ധിച്ചു.