‘ഒമാൻ ഒബ്​സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ​ നാട്ടിൽ നിര്യാതനായി

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക്​ നാട്ടിൽ പോയത്

Update: 2024-02-19 18:16 GMT
Editor : Anas Aseen | By : Web Desk
Advertising

മസ്കത്ത്​: ‘ഒമാൻ ഒബ്​സർവർ’ ദിനപത്രത്തിലെ ജീവനക്കാരൻ പത്തനംതിട്ട സ്വ​ദേശി ഹൃദയാഘാതത്തെ തുടർന്ന്​ നാട്ടിൽ നിര്യാതനായി. മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകാംഗം മാക്കാംകുന്ന് ചരുവിളപുത്തൻവീട്ടിൽ ഷാജി വർഗ്ഗീസ് (58) ആണ്​ മരിച്ചത്​. ‘ഒമാൻ ഒബ്സർവറി’ൽ ഗ്രാഫിക്ക്​ ആർട്ടിസ്​റ്റായിരുന്ന ഇദ്ദേഹം ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അവധിക്ക്​ നാട്ടിൽ പോയത് .

ഭാര്യ: ജെസ്സി മറിയാമ്മ ജോർജ്​ (സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ജീവനക്കാരി). മക്കൾ: അയ്റിൻ അന്ന ഷാജി (ആർക്കി ടെക്​റ്റ്​) , അയ്​ലിൻ മറിയ ഷാജി (എം.ബി.ബി.എസ്​ വിദ്യാർഥി). ഇടവകയുടെ മുൻ ട്രസ്റ്റിയും മലങ്കര അസോസിയേഷൻ പ്രതിനിധിയുമായ സണ്ണി വർഗ്ഗീസിന്റെ സഹോദരനാണ്. സംസ്കാരം ബുധനാഴ്ച മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News