അന്നൂർ തഹ്ഫീളുൽ ഖുർആൻ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
സലാല: അന്നൂർ തഹ്ഫീളുൽ ഖുർആൻ സലാലയിൽ നിന്ന് ഖുർആന്റെ കൂടുതൽ ഭാഗങ്ങൾ മനപ്പാഠമാക്കിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്‌നാൻ അലി (10 ജുസുഅ്), ഐസ സുലൈഖ യാസർ (6 ജുസുഅ്), അസ്‌റ സുബൈദ യാസർ (5 ജുസുഅ്), ഈസാ ഇബ്‌റാഹീം സുഹൈൽ (5 ജുസുഅ്) എന്നിവർക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ഐ.എം.ഐ സലാല സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ പി പി അബ്ദു റഹ്‌മാൻ, ഗൾഫ് ടെക് ആന്റ് ജി ഗോൾഡ് ഗ്രൂപ്പ് എം.ഡി പി.കെ അബ്ദുറസാഖ് എന്നിവർ ചേർന്ന് വിദ്യാർഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഹാഫിള് മുഹമ്മദ് ഇഖ്ബാൽ സാഹിബാണ് തഹ്ഫീളുൽ ഖുർആന് നേത്യത്വം നൽകുന്നത്.
ചടങ്ങിൽ ഐ. എം. ഐ പ്രസിഡണ്ട് കെ ഷൗക്കത്തലി മാസ്റ്റർ, ഐഡിയൽ എജ്യുക്കേഷൻ കൺവീനർ കെ.മുഹമ്മദ് സാദിഖ്, പ്രിൻസിപ്പൽ ഷമീർ വി.എസ്, പിടിഎ പ്രസിഡണ്ട് മുഹമ്മദ് സിയാദ്, കെ.ജെ.സമീർ, കെ.എം.ഹാഷിം,ജെ.സാബുഖാൻ, കെ.എ.സലാഹുദ്ദീൻ എന്നിവർ സംബന്ധിച്ചു.