ബാങ്ക് ജീവനക്കാരനെന്ന വ്യാജേന 10,000 ഒമാനി റിയാൽ തട്ടി: ദാഹിറയിൽ ഏഷ്യൻ വംശജൻ പിടിയിൽ

ബാങ്ക് വിവരവും ഒ.ടി.പിയും വാങ്ങി സ്ത്രീയെ കബളിപ്പിച്ചയാളാണ് പിടിയിലായത്

Update: 2024-05-24 05:32 GMT
Advertising

മസ്‌കത്ത്: ബാങ്ക് ജീവനക്കാരനെന്ന വ്യാജേന 10,000ത്തിലേറെ ഒമാനി റിയാൽ തട്ടിയ ഏഷ്യൻ വംശജൻ ദാഹിറ ഗവർണറേറ്റിൽ പിടിയിൽ. ബാങ്ക് വിവരവും ഒ.ടി.പി(രഹസ്യ കോഡ് )യും വാങ്ങി സ്ത്രീയെ കബളിപ്പിച്ചയാളാണ് പിടിയിലായത്. ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയ വിവരം റോയൽ ഒമാൻ പൊലീസ് എക്‌സിൽ പങ്കുവെക്കുകയായിരുന്നു.



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News