തൊഴിൽ ചട്ട ലംഘനം: 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസെടുത്തതായി ഒമാൻ തൊഴിൽ മന്ത്രാലയം

15,000 തൊഴിൽ പരിശോധനകൾ നടത്തി

Update: 2026-01-22 10:00 GMT

മസ്‌കത്ത്: ഒമാനിൽ 15,000 തൊഴിൽ പരിശോധനകളെ തുടർന്ന് 31,000-ത്തിലധികം പ്രവാസി തൊഴിലാളികൾക്കെതിരെ കേസെടുത്തതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. ലേബർ വെൽഫെയർ ടീമിന്റെ പരിശോധനകളെ തുടർന്നാണ് തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് കേസെടുത്തതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം വാർഷിക മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. തൊഴിൽ നിയമ പാലനം ഉറപ്പുവരുത്താനും തൊഴിൽ രീതികൾ നിയന്ത്രിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശോധനകൾ.

വേതന സംരക്ഷണ സംവിധാന (WPS)ത്തിലെ പുരോഗതിയും മന്ത്രാലയം ചൂണ്ടിക്കാട്ടി. 1,41,000-ത്തിലധികം സ്ഥാപനങ്ങൾ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, 91,000-ത്തിലധികം സ്ഥാപനങ്ങൾ നടപ്പാക്കിയിട്ടുമുണ്ട്. വലിയ സ്ഥാപനങ്ങളിൽ ഇത് 99.8% പാലിക്കുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News