ബ്രദേഴ്‌സ് എഫ്.സി ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
മാക്‌സ് കെയർ എഫ്.സി വിജയികളായി
Update: 2025-02-24 09:10 GMT
സലാല: ബ്രദേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ് സലാലയിൽ ലീഗ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മാക്‌സ് കെയർ എഫ്.സി വിജയികളായി. ഫൈനലിൽ 5-4 ന് മദനി എഫ്.സിയെയാണ് ഇവർ പരാജയപ്പെടുത്തിയത്.
നുസൈറിനെ മികച്ച കളിക്കാരനായും അഫ്‌ലാലിനെ മികച്ച കീപ്പറായും ഷാക്കിറിനെ മികച്ച സ്റ്റോപ്പറായും റസലിനെ ടോപ് സ്‌കോററായും തെരഞ്ഞെടുത്തു.
വിജയികൾക്ക് സിറാജ് സിദാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഷൗക്കത്ത് കോവാർ ഉദ്ഘാടനം ചെയ്തു. ഷിഹാബ് കുന്നത്ത്, മിഥുൻ, മിർഷാദ് എന്നിവർ നേതൃത്വം നൽകി.