ഒമാനിലെ ഹൈമയിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു, ആറുപേർക്ക് പരിക്ക്

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Update: 2022-08-02 16:27 GMT

ഒമാനിലെ അല്‍ വുസ്ത ഗവർണറേറ്റിലെ ഹൈമയിൽ വീണ്ടും വാഹനാപകടം. ചൊവ്വാഴ്ച രാവിലെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. പരിക്കേറ്റവരെ ഹൈമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ആദം-തുംറൈത്ത് റോഡിൽ ഹൈമക്ക് സമീപമുണ്ടായ അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റിരുന്നു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News