ഒമാനി റിയാലിന് പുതിയ ഐഡന്റിറ്റി
ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സിബിഒ
Update: 2025-11-19 16:32 GMT
മസ്‌കത്ത്: ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ ചുവടുവെപ്പാണിതെന്ന് സിബിഒ ഗവർണർ അഹമ്മദ് ബിൻ ജാഫർ അൽ മുസല്ലമി പറഞ്ഞു. കറൻസിയെ എളുപ്പത്തിൽ വേർതിരിച്ചറിയാനും അന്താരാഷ്ട്ര വിനിമയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും പുതിയ ചിഹ്നം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആധുനികതയുമായി ആധികാരികത സമന്വയിപ്പിക്കുന്നതാണ് ചിഹ്നത്തിന്റെ രൂപകൽപ്പന. ഒമാനി പൈതൃകം, സാംസ്‌കാരിക ആഴം എന്നിവ പ്രതിഫലിപ്പിക്കുന്നു. ബാങ്കിംഗ് സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സാമ്പത്തിക റിപ്പോർട്ടുകൾ, വാണിജ്യ ഇന്റർഫേസുകൾ എന്നിവയിലുടനീളം ഇനി റിയാൽ ചിഹ്നം ദൃശ്യമാകും.