നാളത്തെ കോഴിക്കോട് - അൽഐൻ എയർ ഇന്ത്യ എക്‌സ്പ്രസ് സമയത്തിൽ മാറ്റം

കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസികളുമായോ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Update: 2023-09-30 15:12 GMT
Advertising

ഞായറാഴ്ചത്തെ കോഴിക്കോട് -അൽഐൻ - കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസ് സമയത്തിൽ മാറ്റം. IX 335 വിമാനം കോഴിക്കോട് നിന്ന് ഉച്ചക്ക് 3:15ന് പുറപ്പെട്ട് വൈകിട്ട് 6:15ന് അൽഐനിൽ എത്തിച്ചേരും. അൽഐനിൽ നിന്ന് വൈകിട്ട് 7:15ന് പുറപ്പെട്ട് രാത്രി 12:25ന് കോഴിക്കോട് എത്തിച്ചേരും. കൂടുതൽ വിവരങ്ങൾക്ക് ട്രാവൽ ഏജൻസികളുമായോ എയർ ഇന്ത്യ എക്‌സ്പ്രസ്സ് ഓഫിസുകളുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

സാധാരണ സമയക്രമമനുസരിച്ച് കോഴിക്കോട് നിന്ന് രാവിലെ 9:10ന് പുറപ്പെട്ട് 11:50 അൽഐനിൽ എത്തുകയും തിരിച്ച് അൽഐനിൽ നിന്ന് ഉച്ചക്ക് 12:50 ന് പുറപ്പെട്ട് വൈകിട്ട് ആറിന് കോഴിക്കോട് എത്തുകയും ചെയ്യുന്ന സർവീസ് ആണിത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News