വാണിജ്യ ഏജൻസി കരാർ കാലവധി കഴിയുന്നതിന് ഒരു മാസം മുമ്പ് പുതുക്കണം: ഒമാൻ

വാണിജ്യ ഏജൻസികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 'ഇൻവെസ്റ്റ് ഈസി' വഴിയും മന്ത്രാലയത്തിന്റെ സേവന ഓഫിസുകൾ വഴിയും സമർപ്പിക്കാം

Update: 2023-07-16 18:51 GMT
Advertising

ഒമാനിൽ വാണിജ്യ ഏജൻസികൾ കരാറുകൾ കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ മന്ത്രാലയം. കരാറുകൾ ഒരു മാസം മുമ്പ് പുതുക്കണമെന്നാണ് മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ അറിയിപ്പിലൂടെ അറിയിച്ചത്.

വാണിജ്യ ഏജൻസികൾ തങ്ങളുടെ കരാറുകൾ പുതുക്കുന്നതിന് ആവശ്യമായ രേഖകൾ സമർപ്പിക്കണം. വാണിജ്യ ഏജൻസികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 'ഇൻവെസ്റ്റ് ഈസി' വഴിയും മന്ത്രാലയത്തിന്റെ സേവന ഓഫിസുകൾ വഴിയും സമർപ്പിക്കാം. രജിസ്‌ട്രേഷൻ കാലഹരണപ്പെട്ട തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പുതുക്കയിട്ടില്ലെങ്കിൽ കരാറുകൾ റദ്ദാക്കപ്പെടും. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മൊത്തം 853 വാണിജ്യ ഏജൻസികൾ ഒമാനിൽ ആണ് രജിസ്റ്റർ ചെയ്തത്. 183 പുതിയ വാണിജ്യ ഏജൻസികൾ, 458 പുതുക്കിയവ, 38 ഭേദഗതി വരുത്തിയ വാണിജ്യ ഏജൻസികൾ, 174 റദ്ദാക്കിയ വാണിജ്യ ഏജൻസികൾ എന്നിവയുൾപ്പെടെയാണിത്.


Full View


Commercial agency contract to be renewed one month before expiry: Oman

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News