മസ്കത്ത് ടെന്നീസ് ക്രിക്കറ്റ് ലീഗിന്റെ ഒന്നാമത് കേരള പ്രീമിയർ ലീഗില്‍ കോസ്മോസ് തലശ്ശേരി എസ്.എം.ടി ജേതാക്കള്‍

ബഹറി ഹേല്‍ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ്ൽ മസ്കത്തിലെ പ്രമുഖ12 ടീമുകൾ പങ്കെടുത്തു.

Update: 2024-02-17 17:02 GMT
Editor : rishad | By : Web Desk
Advertising

മസ്കത്ത്: ടെന്നീസ് ക്രിക്കറ്റ് ലീഗിന്റെ ആഭിമുഖ്യത്തിൽ ഒന്നാമത് കേരള പ്രീമിയർ ലീഗ് ക്രിക്കറ്റ് നടന്നു. ബഹറി ഹേല്‍ ഗ്രൗണ്ടിൽ വച്ച് നടന്ന ടൂർണമെന്റ്ൽ മസ്കത്തിലെ പ്രമുഖ12 ടീമുകൾ പങ്കെടുത്തു.

കോസ്മോസ് തലശ്ശേരി എസ്എംടിയും ഡെസേർട്ട് ഇലവനും ഫൈനലിൽ എത്തിയത്. ഫൈനലിൽ ഡെസേർട്ട് ഇലവനെ എട്ടു വിക്കിന് പരാജയപ്പെടുത്തി കോസ്മോസ് തലശ്ശേരി എസ് എം ടി, കേരള പ്രീമിയർ ലീഗിന്റെ ആദ്യ കിരീടം നേടി. ഡെസേർട്ട് ഇലവൻ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസാണ് എടുത്തത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോസ്മോസ് തലശ്ശേരി നിശ്ചിത 5.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു . ടൂർണമെന്റിലെ ബെസ്റ്റ് ബാറ്ററും മികച്ച ആൾറൗണ്ടർ ആയും ഡെസേർട്ട് ഇലവന്റെ സിദ്ധു ബാബുവിനെ തിരഞ്ഞെടുത്തു.

ഫൈനലിലെ മാൻ ഓഫ് ദി മാച്ച് ആയി കോസ്മോസ് എസ്.എം.ടി തലശ്ശേരിയുടെ പി കെ ഷെരീഫിനെ തിരഞ്ഞെടുത്തു. ബി എച്ച് ടി ഇലവനും ടൈറ്റാൻസ് ഇലവനും ടൂർണമെന്റിലെ മൂന്നും നാലും സ്ഥാനക്കാരായി . വരുന്ന വർഷങ്ങളിൽ തുടർ സീസണുകൾ ഉണ്ടായിരിക്കുന്നതാണ്. ഇതിനോടൊപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളുമായും മറ്റു രാജ്യങ്ങളുമായും ടൂർണമെന്റുകള്‍ ഉണ്ടാകുമെന്നും എംടിസിന്‍റെ ഓർഗനൈസർമാരായ ഷഹീർ അഹമ്മദ്, മുഹമ്മദ് റാഫി, ലിജു മേമന, അനുരാജ് എന്നിവർ അറിയിച്ചു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News