പരസ്യങ്ങളിൽ അനുമതിയില്ലാതെ കറൻസി ചിത്രം ഉപയോഗിക്കരുത്;മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്
Update: 2026-02-15 13:12 GMT
മസ്‌കത്ത്: ഒമാൻ ദേശീയ കറൻസിയുടെ ചിത്രങ്ങൾ സെൻട്രൽ ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പരസ്യങ്ങൾക്കും മറ്റ് പ്രചാരണ പരിപാടികൾക്കും ഉപയോഗിക്കരുതെന്ന് ഒമാൻ സെൻട്രൽ ബാങ്കിന്റെ കർശന മുന്നറിയിപ്പ്. പല സ്ഥാപനങ്ങളും തങ്ങളുടെ ബിസിനസ് പ്രമോഷനുകൾക്കായി ഒമാനി റിയാലിന്റെ ചിത്രങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം. നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഇത്തരം പ്രവണതകളിൽ നിന്ന് എല്ലാ കമ്പനികളും സ്ഥാപനങ്ങളും വിട്ടുനിൽക്കണമെന്ന് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.