ഒമാനിലെ വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

താപനില കുറയാനും സാധ്യത

Update: 2026-01-20 13:51 GMT

മസ്‌കത്ത്: ഒമാനിലെ അന്തരീക്ഷത്തിൽ വൻ മാറ്റമുണ്ടാകുമെന്നും വിവിധയിടങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

ഇന്ന് രാത്രി മുതൽ രാജ്യത്ത് വടക്കൻ, വടക്ക്-പടിഞ്ഞാറൻ കാറ്റുകൾ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥ കുറച്ചധികം ദിവസത്തേക്ക് നിലനിൽക്കുമെന്നും ഒമാന്റെ മിക്ക ഗവർണറേറ്റുകളെയും ബാധിക്കുമെന്നുമാണ് പ്രവചനം.

മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലുമാണ് പൊടിക്കാറ്റിന് സാധ്യത. ഇത് ദൂരക്കാഴ്ചയിൽ വലിയ കുറവുണ്ടാക്കാൻ സാധ്യതയുണ്ട്. താപനിലയിൽ കുറവുണ്ടാകാൻ സാധ്യതയുള്ളതിനാൽ രാജ്യത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News