സിറിയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വളന്റിയർ സേവനവുമായി പ്രവാസി വെൽഫയർ ഒമാൻ

Update: 2023-02-19 04:07 GMT

ഭൂകമ്പ കെടുതിയിൽ പ്രയാസമനുഭവിക്കുന്ന സിറിയയിലെ ജനങ്ങൾക്ക് എംബസി മുഖേന നൽകുന്ന സഹായങ്ങളിൽ വളന്റിയർ സേവനമുമായി പ്രവാസി വെൽഫയർ. വിവിധ സ്ഥാപനങ്ങളിൽ നിന്നും എത്തിയ ആവശ്യവസ്തുക്കളുടെ ശേഖരമാണ് റോഡ് മാർഗം സിറിയയിലേക്ക് അയക്കുന്നത്.

സിറിയൻ എംബസി കോമ്പൗണ്ടിൽനിന്നും പാക്ക് ചെയ്യുന്നതിനും ലോഡ് ചെയുന്നതിനുമായി നിരവധി പ്രവാസി വെൽഫയർ പ്രവർത്തകരാണ് കഴിഞ്ഞ ദിവസം എത്തിയത്. പ്രവാസി വെൽഫയർ വൈസ് പ്രസിഡന്റ് അസീസ് വയനാട്, ജനസേവന കൺവീനർ ഖാലിദ് ആതവനാട് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സേവന രംഗത്തുണ്ടായിരുന്നത്. തുടർ സേവന പ്രവർത്തനങ്ങൾക്കും പ്രവാസി വെൽഫയർ പ്രവർത്തകർ സജ്ജമാണെന്ന് എംബസി അധികൃതരെ അറിയിക്കുകയും ചെയ്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News