സ്‌പെഷ്യൽ സ്‌കൂളിലെഫീസ് വർധന;വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ചെയർമാൻ

Update: 2023-04-05 08:12 GMT

ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിന് കീഴിലുള്ള കെയർ ആൻഡ് സ്‌പെഷ്യൽ എഡുക്കേഷൻ സ്‌കൂളിലെ കുട്ടികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാൻ ശിവകുമാർ മാണിക്കം പറഞ്ഞു.

രക്ഷിതാക്കളുടെ പ്രതിനിധികളുമയി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 35ലേറെ രക്ഷിതാക്കൾ ഒപ്പിട്ട നിവേദനങ്ങൾ ചെയർമാന് കൈമാറുകയും ചെയ്തു. രക്ഷിതാക്കളുടെ പ്രതിനധികളായി അഞ്ചുപേരാണ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News