മുൻ സലാല പ്രവാസി നാട്ടിൽ നിര്യാതനായി
എറണാകുളം ഫോർട്ട്‌കൊച്ചി സ്വദേശി സംജാദ് അലി (5O ) ആണ് മരിച്ചത്
Update: 2025-09-03 08:05 GMT
സലാല: മുൻ സലാല പ്രവാസി നാട്ടിൽ നിര്യാതനായി. എറണാകുളം ഫോർട്ട്‌കൊച്ചി സ്വദേശി ചിരട്ടപ്പാലം കുറുപ്ലാവ് റോഡിൽ തോപ്പിൽ വീട്ടിൽ സംജാദ് അലി (5O ) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. പതിനഞ്ച് വർഷക്കാലം സലാലയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിയിരുന്നു. മുന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ രഹ്‌ന. അമൽ,അമൻ,അമർ, എന്നിവർ മക്കളാണ്. മൃതദേഹം മട്ടാഞ്ചേരി പടിഞ്ഞാറേക്കാട് മുഹ്യുദ്ദീൻ പള്ളി ഖബറ്സ്ഥാനിൽ ഖബറടക്കും.