യാസ് സലാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Update: 2023-02-26 02:37 GMT
Advertising

യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് ഉദ്ഘാടനം ചെയ്തു. യാസ് പ്രസിഡന്റ് മുസബ് ജമാൽ അധ്യക്ഷത വഹിച്ചു. യാസ് ചെയർമാൻ ജി. സലീം സേട്ട് ആശംസകൾ നേർന്നു.

ആസറ്റർ മാക്‌സ് കെയർ, അബു അൽ ദഹബ് ക്ലിനിക്, ഗ്‌ളോബൽ ഇന്ത്യൻ ആയുർവേദിക് ക്ലിനിക് എന്നീ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നു. ഇന്റേണൽ മെഡിസിൻ, ഡെന്റൽ, ഗൈനക്കോളജി, പീഡിയാട്രിക്, ഇ.എൻ.ടി, ആയുർവ്വേദം എന്നീ വിഭാഗങ്ങളിലാണ് ചികിത്സ നടന്നത്. കൂടാതെ പ്രാഥമിക പരിശോധനകളും നടന്നു.

ആസ്റ്റർ മാക്‌സ് കെയറിലെ ഡോ. വിധു വി. നായർ, അഞ്ജന തൊലെ, ശ്രീജിത് ശ്രീകുമാർ, രാഹുൽ ഗോപി നായർ എന്നിവരും അബൂ അൽ ദഹബ് ക്ലിനിക്കിലെ ഡെന്റൽ സർജൻ ഡോ. എം.കെ ഷാജിദ്, ഗ്ലോബൽ ആയുർവ്വേദ ക്ലിനിക്കിലെ പ്രിയങ്ക ബാല കൃഷ്ണൻ, റിൻസൻ കുര്യൻ എന്നീ ഡോക്ടർമാരാണ് രോഗികളെ പരിശോധിച്ചത്.

നിരവധി പ്രാവസികൾ ക്യാമ്പിൽ സംബന്ധിച്ചു. മെഡിക്കൽ ക്യാമ്പിൽ സേവനം ചെയ്ത ഡോക്ൾടർമാർക്കും പാരമെഡിക്കൽ സ്റ്റാഫിനും മെമന്റോ നൽകി. ക്യാമ്പ് കൺവീനർ മുഹമ്മദ് മുസ്തഫ, സാഗർ അലി, മുനീബ് എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News