‘ഫ്രീഡം ലൈറ്റ്‌'ഐ.ഒ.സി സ്വാതന്ത്ര്യ ദിനാഘോഷം സലാലയിൽ നടന്നു

വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു

Update: 2025-08-23 07:50 GMT
Editor : razinabdulazeez | By : Web Desk

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ സലാലയിൽ “ഫ്രീഡം ലൈറ്റ്” എന്ന തലക്കെട്ടിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ മൂല്യവും ശക്തമായി ഓർമിപ്പിച്ചുകൊണ്ട് ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ സലാലയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ സംബന്ധിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരവും ഇന്നത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചർച്ച ചെയ്ത യോഗം ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടേണ്ട അനിവാര്യതയെക്കുറിച്ച് സദസ്സിനെ ഓർമ്മപ്പെടുത്തി.

Advertising
Advertising

ഐ.ഒ.സി കേരളാ പ്രസിഡന്റ് ഡോ.നിഷ്താർ അധ്യക്ഷത വഹിച്ച സൗഹൃദ സദസ്സ്, മാധ്യമ പ്രവർത്തകൻ കെ.എ.സലാഹുദ്ധീൻ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഗുരുതര പരിക്ക് സംഭവിക്കുന്ന പുതിയ കാലത്ത്‌ മതേതര പാർട്ടികൾക്ക്‌ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച്‌ ഐക്യപ്പെടാൻ സാധിക്കണമെന്ന് അദേഹം പറഞ്ഞു.

ഐ.ഒ.സി ജോയിന്റ് ട്രഷറർ റിസാൻ മാസ്റ്റർ വിഷയാവതരണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ വി.പി.അബ്‌ദുസലാം ഹാജി (പ്രസിഡന്റ്, KMCC സലാല), അബ്‌ദുല്ല മുഹമ്മദ് (പ്രസിഡന്റ്, പ്രവാസി വെൽഫെയർ), അഹമ്മദ് സഖാഫി (ഡെപ്യൂട്ടി പ്രസിഡന്റ്, ICF സലാല), ഹുസൈൻ കാച്ചിലോടി (ട്രഷറർ, KMCC), ഇബ്രാഹിം വേളം (ജനറൽ സെക്രട്ടറി, PCF), സിനു കൃഷ്ണൻ മാസ്റ്റർ (കൺവീനർ, സർഗ്ഗവേദി സലാല), റഷീദ് കല്പറ്റ (ജനറൽ സെക്രട്ടറി, KMCC), ഷസ്നാ നിസാർ (ജനറൽ സെക്രട്ടറി, KMCC വനിതാ വിങ്), അനീഷ് ബി.വി (വർക്കിംഗ്‌ പ്രസിഡന്റ്‌ ഐ.ഒ.സി) സുഹാനാ മുസ്തഫ (ഐ.ഒ.സി നാഷണൽ മീഡിയാ കോർഡിനേറ്റർ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ഫ്ലാഷ് ലൈറ്റുകൾ തെളിയിച്ച് സ്വാതന്ത്ര്യത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ സംരക്ഷണവും പ്രതീകാത്മകമായി ഉയർത്തിപ്പിടിച്ചു. ഐ.ഒ.സി ജനറൽ സെക്രട്ടറി ഹരികുമാർ ഓച്ചിറ സ്വാഗതവും ഐ.ഒ.സി വനിതാ വിഭാഗം ജനറൽ സെക്രട്ടറി രജിഷ ബാബു നന്ദിയും പറഞ്ഞു. നിരവധി പേർ സംബന്ധിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News