ഒമാനിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ്; വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലൂടെയും ആണ് ഫ്രീഡം ക്വിസ് നടന്നത്

Update: 2023-11-19 18:31 GMT
Editor : rishad | By : Web Desk

ഒമാനിൽ ഗൾഫ് മാധ്യമം സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഉള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് സംഘടിപ്പിച്ചത്.

ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലൂടെയും ആണ് ഫ്രീഡം ക്വിസ് നടന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്. എം.ആർ.എ റസ്റ്ററന്‍റ് ഹാളിൽ നടന്ന പരിപാടിയിൽ റൂവി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ലുഖ്മാൻ, എം.ആർ.എ റസ്റ്റാറന്‍റ്-ബേക്കറി മാനേജിങ് ഡയറക്ടർ ലത്തീഫ്,

Advertising
Advertising

ജീപാസ് സെയിൽസ് അസിസ്റ്റന്‍റ് മാനേജർ മുസ്തഫ, ഗൾഫ് മാധ്യമം ഒമാൻ റിപ്പോർട്ടർ ടി.കെ. മുഹമ്മദ് അലി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറ്ക്ടർ ബോർഡംഗം സിറാജുദ്ധീൻ, ദാർസൈത്ത് ഇന്ത്യൻ സ്കൂൾ മലയാളം അധ്യാപിക കലാ സിദ്ധാർഥൻ എന്നിവർ ആംശസകൾ നേർന്നു. ഗൾഫ് മാധ്യമം ഒമാൻ പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചാണ് മെഗാ സമ്മാനമായ ടി.വി നൽകുന്നത്. ഇതിന്‍റെ വിജയിയെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും.


Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News